‘ടെലിസ്ട്രോക്ക്’ പദ്ധതിക്ക് ആദ്യ ജയം; ജനറല്‍ ആശുപത്രിക്ക് അഭിമാന നേട്ടം
text_fieldsകൊച്ചി: പക്ഷാഘാത രോഗികള്‍ക്കായി സംസ്ഥാനത്ത് നടപ്പാക്കിയ ‘ടെലിസ്ട്രോക്ക്’ പദ്ധതിക്ക് ആദ്യ വിജയം. പക്ഷാഘാതം ബാധിച്ച് പ്രവേശിപ്പിച്ച രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് സര്‍ക്കാര്‍ സ്ഥാപനമായ എറണാകുളം ജനറല്‍ ആശുപത്രിയാണ് അഭിമാന നേട്ടം കൈവരിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍െറ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമൃത ആശുപത്രിയുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച പദ്ധതി കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി പൊന്നാരിപറമ്പ് പി.എസ്. രവിക്ക് (63) പുതു ജീവന്‍ നല്‍കുകയായിരുന്നു.
രോഗിയെ ഇന്‍റര്‍നെറ്റിന്‍െറ സഹായത്തോടെ അമൃത ആശുപത്രിയിലെ പക്ഷാഘാത വിഭാഗവും ജനറല്‍ ആശുപത്രിയിലെ വിദഗ്ധരും സംയുക്തമായി ചികിത്സ നടത്തുന്ന പദ്ധതിയാണ് ടെലിസ്ട്രോക്ക് പദ്ധതി. 30ന് വൈകുന്നേരം ആറിന് ഓര്‍മ നശിച്ചനിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രവിയെ അമൃത ആശുപത്രിയിലെ പക്ഷാഘാത വിഭാഗം തലവന്‍ ഡോ. വിവേക് നമ്പ്യാരുടെ മേല്‍നോട്ടത്തില്‍ ഉടന്‍ ചികിത്സ ആരംഭിക്കുകയായിരുന്നു. രോഗിയുടെ സി.ടി സ്കാന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി തല്‍സമയം അമൃത ആശുപത്രി പക്ഷാഘാത വിഭാഗത്തിന് കൈമാറിയ ശേഷമായിരുന്നു ചികിത്സ. ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍മാരായ ഡോ. ജി. മനോജ്, ഡോ. ടി.പി. വിജയന്‍, ഡോ. ബി. കാര്‍ത്തിക് എന്നിവരായിരുന്നു ചികിത്സക്ക് നേതൃത്വം നല്‍കിയത്.
എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം നടപ്പാക്കുന്ന ടെലിസ്ട്രോക്ക് ചികത്സക്കായി ജനറല്‍ ആശുപത്രിക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയ 45,000 രൂപ വിലവരുന്ന മരുന്ന് സൗജന്യമായാണ് രോഗിക്ക് നല്‍കിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. പക്ഷാഘാതം ബാധിച്ചാല്‍ നിര്‍ണായകമായ ആദ്യ മൂന്ന്-നാല് മണിക്കൂറിനുള്ളില്‍ ആശുപത്രിയിലത്തെിക്കാനായാല്‍ രോഗിയെ രക്ഷപ്പെടുത്താനാകും. സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചശേഷം വൈകാതെ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കാനായത് വലിയ വിജയമാണ്. ഇന്‍റര്‍നെറ്റ് ബന്ധം ഉറപ്പാക്കാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി വരുകയാണെന്നും കലക്ടര്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനം വിജയത്തിന് പിന്നിലുണ്ടെന്ന് ഡി.എം.ഒ. ഡോ. ഹനീന മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍ പക്ഷാഘാതത്തെ അതിജീവിച്ച രവി നന്ദി അറിയിച്ചു.
എന്‍.ആര്‍.എച്ച്.എം മുഖേന ലഭ്യമാക്കിയ ടിഷ്യൂ പ്ളാസ്മോജന്‍ ആക്ടിവേറ്റര്‍(ടി.പി.എ) എന്ന മരുന്നാണ് ചികിത്സക്കായി ഉപയോഗിച്ചതെന്ന് നേതൃത്വം നല്‍കിയ ഡോ. ടി.പി. വിജയന്‍ പറഞ്ഞു. എന്നാല്‍, രക്തക്കുഴലുകളില്‍ തടസ്സമുണ്ടാക്കുന്ന പക്ഷാഘാതത്തിന് മാത്രമാണ് ഇവ ഫലപ്രദം. രക്തക്കുഴല്‍ പൊട്ടി അമിത രക്തസ്രാവമുണ്ടായാല്‍ മരുന്ന് ഫലം ചെയ്യില്ളെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ 45,000 രൂപ വീതം വിലയുള്ള അഞ്ച് പേര്‍ക്കുള്ള മരുന്നാണ് ജനറല്‍ ആശുപത്രിക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.എം.ഒ ഡോ. ഹനീഷ്, സൂപ്രണ്ട് വി.എസ്. ഡാലിയ, ഡോ.എന്‍.കെ. കുട്ടപ്പന്‍, ഡോ. ജി. മനോജ്, ഡോ. സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.